കാപ്പ ചുമത്തി നാടുകടത്തി
1460019
Wednesday, October 9, 2024 8:19 AM IST
കാലടി: നിരന്തര കുറ്റവാളിയായ മറ്റൂർ തോട്ടകം നെടുവേലി വീട്ടിൽ കിരൺ ഷാജി(29)യെ കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാടു കടത്തി. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കാലടി, അങ്കമാലി, കോടനാട് പോലീസ് സ്റ്റേഷൻ പരിധികളിൽ പൊതുജനങ്ങൾക്കിടയിൽ സുരക്ഷിതത്ത്വമില്ലായ്മയും ഭയവും ഉണ്ടാക്കുന്ന രീതിയിൽ കൊലപാതകശ്രമം, അടിപിടി, ആയുധ നിയമപ്രകാരമുള്ള കേസ്, സ്ഫോടന നിയമ പ്രകാരമുള്ള കേസ്, ഭീഷണിപ്പടുത്തൽ, പട്ടികജാതി, പട്ടികവർഗക്കാർക്കെതിരെയുള്ള അതിക്രമം തുടങ്ങിയ നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളാണ് പ്രതി. ഏപ്രിലിൽ കോടനാട് സ്റ്റേഷൻ പരിധിയിൽ ഒരാളെ ദേഹോപദ്രവമേൽപ്പിച്ച കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.