കൊ​ച്ചി: നൈ​റ്റ് പ​ട്രോ​ളിം​ഗി​നി​ടെ പോ​ലീ​സ് ജീ​പ്പി​ന്‍റെ ട​യ​ർ പൊ​ട്ടി നി​യ​ന്ത്ര​ണം വി​ട്ട് മ​ര​ത്തി​ലി​ടി​ച്ച് ഫോ​ര്‍​ട്ടു​കൊ​ച്ചി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​ക്കും പോ​ലീ​സു​കാ​ര​നും പ​രി​ക്ക്. ഫോ​ര്‍​ട്ടു​കൊ​ച്ചി പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ എം.​എ​സ്. ഫൈ​സ​ല്‍, പോ​ലീ​സ് ഡ്രൈ​വ​ര്‍ ഷ​മീ​ര്‍ എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ മൂ​ന്ന​ര​യോ​ടെ ഫോ​ര്‍​ട്ടു​കൊ​ച്ചി ദ്രോ​ണാ​ചാ​ര്യ​യ്ക്ക് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ഇ​രു​വ​രെ​യും ഫോ​ര്‍​ട്ടു​കൊ​ച്ചി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. പ​രി​ക്ക് ഗു​രു​ത​ര​മി​ല്ല.