മൂവാറ്റുപുഴ ഉപജില്ലാ കായികമേളയ്ക്ക് തിരി തെളിഞ്ഞു
1459716
Tuesday, October 8, 2024 7:27 AM IST
മൂവാറ്റുപുഴ : നഗരസഭ സ്റ്റേഡിയത്തിൽ നടക്കുന്ന മൂവാറ്റുപുഴ ഉപജില്ലാ കായികമേളയ്ക്ക് തിരി തെളിഞ്ഞു. നഗരസഭാ വൈസ് ചെയർപേഴ്സണ് സിനി ബിജു ദീപശിഖ ഏറ്റുവാങ്ങി. നഗരസഭാ സ്ഥിരംസമിതി അധ്യക്ഷൻ പി.എം അബ്ദുൽസലാം പതാക ഉയർത്തി.
നഗരസഭാധ്യക്ഷൻ പി.പി. എൽദോസ് കായികമേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ഇന്നും 9,14 തീയതികളിലുമായി 127 ഇനങ്ങളിലായി മൂവാറ്റുപുഴ ഉപജില്ലയിലെ 56 ഓളം സ്കൂളുകളിൽ നിന്നും 1500 ഓളം വിദ്യാർഥികൾ മാറ്റുരയ്ക്കും. നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ ജോസ് കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
മൂവാറ്റുപുഴ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജെ.കെ. ജെയിംസ്, എഇഒ ഇൻചാർജ് സന്തോഷ് കൃഷ്ണ, നഗരസഭ പ്രതിപക്ഷ നേതാവ് ആർ. രാഗേഷ് തുടങ്ങിയവർ പ്രസംഗിച്ചു. ഒന്പതിന് നടക്കുന്ന സമാപന സമ്മേളനം ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും.