പുതുവേലി വാഹനാപകടം: ഒരാൾകൂടി മരിച്ചു
1459572
Monday, October 7, 2024 10:12 PM IST
കൂത്താട്ടുകുളം: പുതുവേലി വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികയും മരിച്ചു. ആലപ്പുഴ കോയിപ്പള്ളി കായൽപുരം തങ്കമ്മ (75) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം എംസി റോഡിൽ പുതുവേലി പാലത്തിന് സമീപമായിരുന്നു അപകടം.
തങ്കമ്മ സഞ്ചരിച്ചിരുന്ന കാർ ടൂറിസ്റ്റ് മിനി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് തെള്ളകം കാരിത്താസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ ഇന്നലെ രാവിലെ മരിച്ചു.
ഒപ്പം ഉണ്ടായിരുന്ന മകൻ എബി വാരിയെല്ല് തകർന്ന് ചികിത്സയിലാണ്. ഭാര്യ ട്രീസയും ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. അപകടത്തിൽ തങ്കച്ചൻ (75), എസ്തേർ (രണ്ടര വയസ്) എന്നിവർ തൽക്ഷണം മരിച്ചിരുന്നു.