കോ​ത​മം​ഗ​ലം: കി​ണ​റ്റി​ൽ വീ​ണ പോ​ത്തി​നെ​യും പ​ശു​വി​നെ​യും അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 8.30ഓ​ടെ കു​ള​ങ്ങാ​ട്ടു​കു​ഴി പാ​ല​ത്തി​ങ്ക​ൽ മാ​ത്യു​വി​ന്‍റെ പ​ശു​വും, 11.30ഓ​ടെ നൂ​ലേ​ലി മ​ണ​മ​ല​ക്കു​ന്നേ​ൽ മ​ക്കാ​രി​ന്‍റെ പോ​ത്തും കി​ണ​റി​ൽ വീ​ഴു​ക​യാ​യി​രു​ന്നു. കോ​ത​മം​ഗ​ലം അ​ഗ്നി​ര​ക്ഷാ സേ​ന സം​ഭ​വ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി പോ​ത്തി​നേ​യും പ​ശു​വി​നെ​യും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തെ​ടു​ത്തു.