ആലുവ സെന്റ് സേവ്യേഴ്സ് വനിതാ വിഭാഗം ചാമ്പ്യന്മാർ
1458223
Wednesday, October 2, 2024 4:07 AM IST
ആലുവ: കോതമംഗലത്ത് സംഘടിപ്പിച്ച അറുപത്തിയെട്ടാമത് ഡോ. ടോണി ഡാനിയേൽ മെമ്മോറിയൽ ജില്ലാ അത്ലറ്റിക് മീറ്റിൽ സെൻ്റ് സേവ്യേഴ്സ് കോളജ് ഫോർ വിമെൻ(ഓട്ടോണമസ്) ആലുവ വനിതാ വിഭാഗത്തിൽ ചാമ്പ്യന്മാരായി.
എറണാകുളം ജില്ലാ അത് ലറ്റിക്സ് അസോസിയേഷൻ പ്രസിഡന്റ് ജെയിംസ് മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന സമാപന സമ്മേളനത്തിൽ സംസ്ഥാന അത്ലറ്റിക് അസോസിയേഷൻ മുൻ സെക്രട്ടറി പ്രഫ. പി. ഐ ബാബു സമ്മാനദാനം നിർവഹിച്ചു.