എസ്എൻ ജംഗ്ഷനിലെ അശാസ്ത്രീയ ഗതാഗത പരിഷ്കാരത്തിനെതിരേ സമരം
1458217
Wednesday, October 2, 2024 3:49 AM IST
തൃപ്പൂണിത്തുറ: എസ്എൻ ജംഗ്ഷനിലെ അശാസ്ത്രീയമായ ഗതാഗത പരിഷ്കാരം പുന:പരിശോധിക്കുക, റിഫൈനറി റോഡ് റെയിൽവേ മേൽപ്പാലത്തിലെ കുഴികളടച്ച് ഗതാഗതക്കുരുക്ക് പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് ജില്ലാ ഓട്ടോ ഡ്രൈവേഴ്സ് അസോസിയേഷന്റെ(സിഐടിയു) നേതൃത്വത്തിൽ ശ്രദ്ധ ക്ഷണിക്കൽ സമരം സംഘടിപ്പിച്ചു.
നഗരസഭാ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ ഉദ്ഘാടനം ചെയ്തു. ഐ.എ. രാജേഷ്, കെ.പി. ഹരീഷ്, കെ.എ. ജോയി തുടങ്ങിയവർ പ്രസംഗിച്ചു.