കോതമംഗലം: കോതമംഗലം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽ കഴിഞ്ഞ ഏപ്രിലിൽ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ച ഉദ്യോഗാർഥികളുടെ അസൽ സർട്ടിഫിക്കറ്റ് പരിശോധന വിദ്യാഭ്യാസ ഓഫീസിൽ 23 മുതൽ 25 വരെ ഒന്ന്, രണ്ട് കാറ്റഗറിയും, 28 മുതൽ 30 വരെ മൂന്ന്, നാല് കാറ്റഗറിയും നടത്തും.
ഉദ്യോഗാർഥികൾ ഒറിജിനൽ ഹാൾ ടിക്കറ്റും എല്ലാ അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ ഒരു പകർപ്പും ഹാജരാക്കണം. മുൻ വർഷങ്ങളിൽ കെ-ടെറ്റ് പരീക്ഷ എഴുതി പാസായവർക്കും സർട്ടിഫിക്കറ്റ് പരിശോധനയ്ക്ക് ഹാജരാകാവുന്നതാണ്. 26നും 27നും സർട്ടിഫിക്കറ്റ് പരിശോധന ഉണ്ടായിരിക്കില്ലെന്ന് കോതമംഗലം ജില്ലാ വിദ്യാഭ്യാസ ഓഫീസർ അറിയിച്ചു.