ഫുട്ബോള്‍ ടൂര്‍ണമെന്റ്: തോപ്പില്‍ എഫ്സി ജേതാക്കള്‍
1454595
Friday, September 20, 2024 3:36 AM IST
അങ്കമാലി: നായത്തോട് സെന്റ് ജോണ്‍സ് ചാപ്പലിന് കീഴിലുള്ള സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് യൂത്ത് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പ്രഥമ ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ ആലുവ തോപ്പില്‍ എഫ്സി ജേതാക്കളായി.
ആലു സോക്കര്‍ സെവന്‍സ് രണ്ടാം സ്ഥാനം നേടി. സിനിമാ താരം മിഥുന് എം. ദാസ് സമ്മാനദാനം നിര്‍വഹിച്ചു. അകപ്പറമ്പ് വികാരി ഫാ. വര്‍ഗീസ് മണ്ണാറമ്പില്‍, ചാപ്പല്‍ വികാരി ഫാ. പോള്‍ പാറക്ക, യൂത്ത് അസോസിയേഷന് സെക്രട്ടറി ബേസില്‍ പോള്‍, ട്രസ്റ്റിമാരായ പി.വി.വര്‍ഗീസ്, ബൈജു ഇട്ടൂപ്പ്, യൂത്ത് മേഖല സെക്രട്ടറി ഡോ. തരുണ്‍ കെ.ജോണി എന്നിവര്‍ പ്രസംഗിച്ചു.