ഓണസംഗമം നടത്തി
1454594
Friday, September 20, 2024 3:36 AM IST
കൊച്ചി: സഹൃദയയുടെ മൈക്രോ ഫിനാന്‍സ് വിഭാഗമായ വെസ്കോ ക്രഡിറ്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംസഹായ സംഘം ആനിമേറ്റര്‍മാരുടെ ഓണസംഗമം നടത്തി. മേയര്‍ എം. അനില്‍കുമാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ചടങ്ങില്‍ 1,000 ജോയിന്റ് ലയബിലിറ്റി ഗ്രൂപ്പുകള്‍ പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം മേയര്‍ നിര്‍വഹിച്ചു.
അതിരൂപത വികാരി ജനറല്‍ ഫാ. വര്‍ഗീസ് പൊട്ടയ്ക്കല്‍ അധ്യക്ഷനായിരുന്നു. ഫെഡറല്‍ ബാങ്ക് സീനിയര്‍ വൈസ് പ്രസിഡന്റും സോണല്‍ ഹെഡുമായ രണ്‍ജി അലക്സ് മുഖ്യ പ്രഭാഷണം നടത്തി. സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍, അസി. ഡയറക്ടര്‍ ഫാ. സിബിന് മനയംപിള്ളി, നഗരസഭാ കൗണ്‍സിലര്‍ സക്കീര്‍ തമ്മനം, ഫെഡറല്‍ ബാങ്ക് റീജണല്‍ ഹെഡ് ടി.എസ്. മോഹന്‍ദാസ്,
പാലാരിവട്ടം ബ്രാഞ്ച് മാനേജര്‍ സ്നേഹ എം. നായര്‍, സഹൃദയ അസി. ജനറല്‍ മാനേജര്‍ സുനില്‍ സെബാസ്റ്റ്യന്‍, വെസ്കോ ക്രഡിറ്റ് ജെഎല്‍ജി ഡവലപ്മെന്റ് ഓഫീസര്‍ സി.ജെ. പ്രവീണ്‍ എന്നിവര്‍ പ്രസംഗിച്ചു. മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ബ്രാഞ്ച് മാനേജര്‍മാര്‍ക്കും കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുമുള്ള പുരസ്കാരങ്ങള്‍ യോഗത്തില്‍ വിതരണം ചെയ്തു.