നീതി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു
1454590
Friday, September 20, 2024 3:35 AM IST
അങ്കമാലി : മൂക്കന്നൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ആശുപത്രി കവലയില്‍ നീതി മെഡിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനം ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിബീഷ് ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് പ്രസിഡന്റ് പി.എല്‍. ജോസ് അധ്യക്ഷത വഹിച്ചു. മുന്‍ പ്രസിഡന്റ് കെ.പി. ബേബി, ജില്ലാ പഞ്ചായത്തംഗം ഷൈനി ജോര്‍ജ്,
ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ. എം.ഒ. ജോര്‍ജ്, വാര്‍ഡ് മെമ്പര്‍ ജോഫീന ഷാന്റോ, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഏല്യാസ് കെ.തരിയന്‍, കര്‍ഷക മോര്‍ച്ച ജില്ലാ സെക്രട്ടറി സി.എം. ബിജു, മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് പോള്‍ പി. കുരിയന്‍, ബാങ്ക് വൈസ് പ്രസിഡന്റ് പി.ടി. സാബു, സെക്രട്ടറി കെ.ആര്. റോഷ്നി എന്നിവര്‍ പ്രസംഗിച്ചു.
ഉപഭോക്താക്കള്‍ക്ക് വിലക്കുറവില്‍ ഗുണമേന്മയുള്ള ജീവന് രക്ഷാ ഔഷധങ്ങള്‍ നീതി മെഡിക്കല്‍ സ്റ്റോറിലൂടെ ലഭ്യമാക്കുമെന്ന് പ്രസിഡന്റ് പി.എല്‍. ജോസ് അറിയിച്ചു.