ബാഡ്മിന്റണ്‍ ഡബിൾസ് മത്സരം നടത്തി
1454319
Thursday, September 19, 2024 3:52 AM IST
മൂവാറ്റുപുഴ: യാക്കോബായ സഭയുടെ യുവജന കൂട്ടായ്മയായ യാക്കോബായ സിറിയൻ ഓർത്തഡോക്സ് യൂത്ത് അസോസിയേഷൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാഡ്മിന്റണ്‍ ഡബിൾസ് പുരുഷ, വനിതാ മത്സരങ്ങൾ നടന്നു. മലങ്കരയിലെ വിവിധ ഭദ്രാസനങ്ങളിൽനിന്നും യൂണിറ്റ്, മേഖല, ഭദ്രാസന തലങ്ങളിൽനിന്നും വിജയിച്ചുവന്ന ഭദ്രാസന ടീമുകൾ തമ്മിലുള്ള മത്സരങ്ങൾ മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത മാത്യൂസ് മാർ അന്തിമോസ് ഉദ്ഘാടനം ചെയ്തു.
ബാഡ്മിന്റണ്‍ ഡബിൾസ് പുരുഷ വിഭാഗത്തിൽ കൊച്ചി ഭദ്രാസനത്തിലെ വെണ്ണിക്കുളം സെന്റ് ജോർജ് യൂത്ത് അസോസിയേഷൻ ടീമംഗങ്ങളായ ആൽബർട്ട് ജോസ്, ആൽബിൻ ബിജു എന്നിവർ വിജയികളാവുകയും പെരുന്പാവൂർ മേഖലയിലെ കുറുപ്പംപടി സെന്റ് മേരീസ് യൂത്ത് അസോസിയേഷൻ ടീമംഗങ്ങളായ ബിനു കെ. കുര്യാക്കോസ്, കെ.ജെ. ഏലിയാസ് എന്നിവർ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.
ബാഡ്മിന്റണ്‍ ഡബിൾസ് വനിതാ വിഭാഗത്തിൽ കൊച്ചി ഭദ്രാസനത്തിലെ വെണ്ണിക്കുളം സെന്റ് ജോർജ് യൂത്ത് അസോസിയേഷൻ ടീമംഗങ്ങളായ അലാന ബിജു, അനു ബിജു എന്നിവർ വിജയികളാവുകയും കണ്ടനാട് ഭദ്രാസനത്തിലെ മണ്ണത്തൂർ സെന്റ് ജോർജ് യൂത്ത് അസോസിയേഷൻ ടീമംഗങ്ങളായ ഐറിൻ ജോണ്സണ്, നീതു കെ. ജെൻസി എന്നിവർ രണ്ടാം സ്ഥാനം നേടുകയും ചെയ്തു.
ഒന്നാം സ്ഥാനം നേടിയ ടീമംഗങ്ങൾക്ക് മൂവാറ്റുപുഴ മേഖല വൈദീക വൈസ് പ്രസിഡന്റ് ഫാ. ജോബി ഊർപ്പായി കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. രണ്ടാം സ്ഥാനം നേടിയ ടീമംഗങ്ങൾക്ക് കൊച്ചി ഭദ്രാസന വൈദീക വൈസ് പ്രസിഡന്റ് ഫാ. സോജൻ പട്ടശേരി കാഷ് അവാർഡും ട്രോഫിയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
ജെയ്സ് ജോണ്‍, കെ.സി. പോൾ, പി.വി റെജിമോൻ, എൽദോ ഏലിയാസ്, നീന ജോണ്‍, ദീപു കുര്യാക്കോസ്, ജെയ്സ് ഐസക്, യാൽഡിൻ ബാബു, ബേസിൽ പൗലോസ്, ജിസോ രാജൻ, അനീഷ് വർക്കിച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.