വയനാട് വഞ്ചനാദിനം; പ്രതിഷേധ പ്രകടനം നടത്തി
1454316
Thursday, September 19, 2024 3:52 AM IST
കോലഞ്ചേരി: വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ പേരിൽ ഫണ്ട് തട്ടിപ്പും ദുരുപയോഗവും നടത്തിയെന്ന് ആരോപിച്ച് പിണറായി സർക്കാരിനെതിരെയും അടിയന്തര ധനസഹായം നൽകാത്ത നരേന്ദ്രമോദി സർക്കാരിന്റെയും നടപടിയിൽ പ്രതിഷേധിച്ചു പൂത്തൃക്ക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പീറ്റർ കുപ്ലാശേരി അധ്യക്ഷത വഹിച്ചു. യോഗം ഡിസിസി സെക്രട്ടറി സുജിത് പോൾ ഉദ്ഘാടനം ചെയ്തു.
ഇലഞ്ഞി: വയനാട് ചൂരൽമലയിലും മുണ്ടക്കൈയിലും ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് പുനരധിവാസം നടപ്പാക്കാത്തതിലും ദുരിതാശ്വാസ പ്രവർത്തനത്തിൽ എൽഡിഎഫ് സർക്കാർ നടത്തിയ അഴിമതിയിലും പ്രതിഷേധിച്ച് ഇലഞ്ഞി മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
മണ്ഡലം പ്രസിഡന്റ് സിജുമോൻ പുല്ലംപറയിൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.ജി. ഷിബു, ബ്ലോക്ക് സെക്രട്ടറിമാരായ ടി.ജി. കുട്ടപ്പൻ, ഷെറി പോൾ, പഞ്ചായത്തംഗങ്ങളായ ഷേർളി ജോയി, ജിനി ജിജോയി, സുജിത സദൻ, കർഷക കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് ബേബിച്ചൻ മൂലയിൽ, കർഷക കോണ്ഗ്രസ് ജില്ലാ ട്രഷർ ജോയി പോൾ എന്നിവർ പ്രസംഗിച്ചു.