സൗജന്യ മെഡിക്കൽ ക്യാന്പ്
1454046
Wednesday, September 18, 2024 4:01 AM IST
മൂവാറ്റുപുഴ: കോ-ഓപ്പറേറ്റീവ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആൻഡ് റിസർച്ച് സെന്റർ എട്ടാം വാർഷികത്തിന്റെ ഭാഗമായി എട്ട് സൗജന്യ മെഡിക്കൽ ക്യാന്പ് ആശുപത്രിയിൽ നടത്തും. രാവിലെ ഒന്‍പത് മുതൽ ഒന്ന് വരെയാണ് ക്യാന്പുകൾ.
18ന് പൾമനോളജി മെഡിക്കൽ ക്യാന്പ്, 19ന് പീഡിയാട്രിക് ആന്‍ഡ് നിയോനാറ്റോളജി, 20ന് ജനറൽ ആന്‍ഡ് ലപ്രോസ്കോപിക് സർജറി, 21 ന് ഓർത്തോപീഡിക്സ്, 23ന് ഇന്റേണൽ മെഡിസിൻ, 24ന് ഗൈനക്കോളജി ഒബ്സ്ട്രേറ്റിക്സ്, 25 ന് കാർഡിയോളജി, 26ന് ഒഫ്താൽമോളജി എന്നിവ നടക്കും.
ഇതോടനുബന്ധിച്ച് നേത്ര പരിശോധന, ജീവിത ശൈലിരോഗ പരിശോധന എന്നിവയും സൗജന്യമായി നടത്തും. പങ്കെടുക്കുന്നവർക്ക് എംസിഎസ് കെയർ കാർഡ് നൽകും. തുടർ ചികിത്സയ്ക്ക് 10 ശതമാനം ആനുകൂല്യവുമുണ്ടാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.