വിശ്വകർമ ജയന്തി
1454041
Wednesday, September 18, 2024 3:59 AM IST
മൂവാറ്റുപുഴ: ഭാരതീയ മസ്ദൂർ സംഘം മൂവാറ്റുപുഴ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശ്വകർമജയന്തി ദേശീയ തൊഴിലാളിദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. മൂവാറ്റുപുഴ വാഴപ്പള്ളിയിൽനിന്നും നൂറുകണക്കിന് തൊഴിലാളികൾ അണിനിരന്ന പ്രകടനം മൂവാറ്റുപുഴ കച്ചേരിത്താഴം ചുറ്റി ബിഒസി പഴയ പാലത്തിൽ സമാപിച്ചു. തുടർന്ന് പൊതുസമ്മേളനം ബിഎംഎസ് എറണാകുളം ജില്ലാ ട്രഷറർ കെ.എസ്. ശ്യാംജിത്ത് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് എ.വി. അജീഷ് അധ്യക്ഷത വഹിച്ചു.
കൂത്താട്ടുകുളം: അഖില കേരള വിശ്വകർമ മഹാസഭ മുവാറ്റുപുഴ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തിൽ കൂത്താട്ടുകുളത്ത് വിശ്വകർമ ദിനം ആചരിച്ചു. അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ടി.കെ.സോമൻ അധ്യക്ഷത വഹിച്ചു. കെവിഎംഎസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു വിക്രമൻ മുഖ്യ പ്രഭാഷണം നടത്തി.
നഗരസഭ ചെയർപേഴ്സണ് വിജയ ശിവൻ, പ്രതിപക്ഷ നേതാവ് പ്രിൻസ് പോൾ ജോണ്, അംബിക രാജേന്ദ്രൻ, കെ.ആർ. ശശി, ടി.എസ്. അശോക് കുമാർ, പി.ടി. അനിൽകുമാർ, ഉഷ ശശി, കെ.ഓമന, എസ്.ഇ. അപ്പുകുട്ടൻ, കെ.ആർ. റെജി, കെ.പി. സജികുമാർ തുടങ്ങിയവർ പ്രസംഗിച്ചു.