ഓണസദ്യയൊരുക്കി ജില്ലാ പോലീസ് മേധാവി
1454032
Wednesday, September 18, 2024 3:48 AM IST
ആലുവ: സഹപ്രവർത്തകരായ പോലീസുദ്യോഗസ്ഥർക്ക് ഓണപ്പൂക്കളവും പാട്ടും കഥകളും സദ്യയുമൊരുക്കി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേന.
ക്യാമ്പ് ഹൗസിൽ പ്രത്യേക മൊരുക്കിയ പന്തലിലാണ് ഓണചിട്ടവട്ടങ്ങളോടെ ഇലയിട്ട് സദ്യ വിളമ്പിയതും ആതിഥേയനായ എസ്.പി തന്നെയായിരുന്നു.
രാവിലെ മുറ്റത്ത് പൂക്കളമിട്ട് ചടങ്ങുകൾ ആരംഭിച്ചത്. ലക്നൗ സ്വദേശിയും പീഡിയാട്രീഷനുമായ എസ്പി മലയാളത്തനിമയോടെയാണ് ചടങ്ങുകളിൽ പങ്കെടുത്തത്.
പരസ്പരം ആശംസകൾ നേർന്നാണ് പോലീസുദ്യോഗസ്ഥർ പിരിഞ്ഞത്.