ദുരന്തഭൂമിയിലെ കുരുന്നുകള്‍ക്ക് ഓണക്കോടിയുമായി സെന്റ് തെരേസാസ് ആര്‍മി കേഡറ്റ്സ്
1454029
Wednesday, September 18, 2024 3:48 AM IST
കൊച്ചി: വയനാട് മേപ്പാടി ചൂരല്‍ മലയിലെയും മുണ്ടക്കൈയിലെയും നഴ്സറി മുതല്‍ നാലാം ക്ലാസ് വരെയുള്ള 180 കുട്ടികള്‍ക്ക് ഓണക്കോടി സമ്മാനിച്ച് എറണാകുളം സെന്റ് തെരേസാസ് കോളജിലെ സീനിയര്‍ വിംഗ് ആര്‍മി കേഡറ്റ്സ്.
കുട്ടികള്‍ക്കൊപ്പം നടത്തിയ ഓണാഘോഷത്തില്‍ ആര്‍മി വിഭാഗത്തിലെ 14 കേഡറ്റ്സും അസോസിയേറ്റ് എന്‍സിസി ഓഫീസര്‍ ക്യാപ്റ്റന്‍ ഡോ. കെ.വി. സെലീനയും ചേര്‍ന്നാണ് കുട്ടികള്‍ക്ക് ഓണക്കോടി സമ്മാനിച്ചത്.
കുട്ടികള്‍ക്കൊപ്പമിരുന്ന് പൂക്കളമിട്ടും തിരുവാതിരയും പാട്ടുകളുമൊക്കെയായി ഉത്രാടത്തലേന്ന് ഓണം മറക്കാനാകാത്ത ഓര്‍മകള്‍ സമ്മാനിച്ചാണ് അവര്‍ മടങ്ങിയത്. ആര്‍മി വിഭാഗത്തിലെ 105 കേസറ്റ്സിനൊപ്പം കോളജിലെ മറ്റ് അംഗങ്ങളും പരിപാടിയുടെ ഭാഗമായി.