വല്ലാർപാടം ബസിലിക്കയിൽ തിരുനാളിനു കൊടിയേറി
1453805
Tuesday, September 17, 2024 1:53 AM IST
കൊച്ചി: വല്ലാർപാടം ബസിലിക്കയിൽ പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാളിന് കൊടിയേറി. ആർച്ച്ബിഷപ് ഡോ. ഫ്രാൻസീസ് കല്ലറയ്ക്കൽ കൊടിയേറ്റ് നിർവഹിച്ചു. വിവിധ ദിവസങ്ങളിൽ വൈകുന്നേരം 5.30 നുള്ള ദിവ്യബലിയുണ്ടാകും. സമാപന ദിനമായ 24 നു രാവിലെ 10 ന് ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്കു വരാപ്പുഴ സഹായമെത്രാൻ ഡോ. ആന്റണി വാലുങ്കൽ മുഖ്യകാർമികത്വം വഹിക്കും. ഫാ.ജോംസൺ തോട്ടുങ്കൽ വചനപ്രഘോഷണം നടത്തും.
ബസിലിക്ക റെക്ടർ ഫാ. ജെറോം ചമ്മിണിക്കോടത്ത്, സഹവികാരിമാരായ ഫാ. ആന്റണി ഷൈൻ കാട്ടുപ്പറമ്പിൽ, ഫാ. സാവിയോ ആന്റണി തെക്കേപ്പാടത്ത്, ഫാ. ഷിബു ചാത്തനാട് എന്നിവർ തിരുനാളാഘോഷങ്ങൾക്കു നേതൃത്വം നല്കും.