യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി
1453651
Monday, September 16, 2024 11:26 PM IST
മൂവാറ്റുപുഴ: ലോഡ്ജ് മുറിയിൽ യുവാവിനെ വിഷം കഴിച്ച് മരിച്ചനിലയിൽ കണ്ടെത്തി. ഇടുക്കി പണിക്കൻകുടി കൊന്നത്തടി കൂത്തേറ്റുവീട്ടിൽ കെ.കെ. കിഷോർ (33) നെയാണ് മൂവാറ്റുപുഴ കഐസ്ആർടിസിക്ക് സമീപമുള്ള സ്വകാര്യ ലോഡ്ജിൽ ഇന്നലെ വൈകിട്ട് മൂന്നോടെ മരിച്ചനിലയിൽ കണ്ടെത്തിയത്.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് ഇയാൾ ഇവിടെ മുറിയെടുത്തത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മുറി തുറക്കാത്തതിനാൽ ലോഡ്ജ് ജീവനക്കാർ മൂവാറ്റുപുഴ പോലീസിൽ അറിയിച്ചു. തുടർന്ന് പോലീസ് എത്തി മുറി തുറന്നു പരിശോധിച്ചപ്പോഴാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്.
വിഷാംശമുള്ള കുപ്പി മുറിയിൽനിന്ന് പോലീസ് കണ്ടെടുത്തു. ഇയാൾ ഛർദിച്ച നിലയിലായിരുന്നു. മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി മോർച്ചയിലേയ്ക്ക് മാറ്റി.