ഓണാഘോഷവും അധ്യാപകരെ ആദരിക്കലും
1453445
Sunday, September 15, 2024 3:58 AM IST
കോതമംഗലം: സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വിപുലമായ ഓണാഘോഷം നടത്തി. സ്കൂൾ പിടിഎ അംഗങ്ങളുടെ നേതൃത്വത്തിൽ അധ്യാപകരെ ആദരിച്ചു. സ്കൂൾ പാർലമെന്റ് അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ സത്യപ്രതിജ്ഞ ചടങ്ങും നടത്തി. ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സോണി മാത്യു, പിസിജു ലൂക്കോസ്, ജിപ്സി അലക്സ്, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ ചേർന്ന് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ് മരിയ, പ്രധാനാധ്യാപിക സിസ്റ്റർ റിനി മരിയ, അധ്യാപകർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ലോക്കൽ മാനേജർ സിസ്റ്റർ കരോളിൻ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.വി. തോമസ് എന്നിവർ പ്രസംഗിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്കുള്ള സമ്മാന വിതരണവും നടത്തി.