ഓണാഘോഷം കെങ്കേമമാക്കി ജില്ലാ പഞ്ചായത്ത്
1453232
Saturday, September 14, 2024 4:03 AM IST
കാക്കനാട്: ആർഭാടങ്ങൾ ഒഴിവാക്കിയുള്ള ജില്ലാ പഞ്ചായത്തിന്റെ ഇത്തവണത്തെ ഓണാഘോഷം ജീവനക്കാരുടെ കലാപരിപാടികൾകൊണ്ട് ശ്രദ്ധേയമായി. പൂക്കളം തീർത്തും, കസേര കളിച്ചും, കവിത ചൊല്ലിയും അംഗങ്ങളും ജീവനക്കാരും കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. വ്യത്യസ്തമായ മൽസരയിനങ്ങളിൽ വായുവിലേക്കെറിയുന്ന മുട്ടകൾ താഴെ വീഴാതെ പിടിക്കുന്നതിൽ ജനപ്രതിനിധികളും ജീവനക്കാരും പരസ്പരം മൽസരിച്ച കാഴ്ച ഏവർക്കും ആവേശമായി. ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷും ജില്ലാ പഞ്ചായത്തു ഹാളിൽ നടന്ന ഓണാഘോഷപരിപാടികൾക്ക് ആശംസകൾ നേരാനെത്തി.