പെരുമ്പാവൂർ: സർക്കാരിന്റെ പട്ടികയിലുള്ള അതിദരിദ്രർക്ക് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തു. ചാലക്കുടി എംപി ബെന്നി ബെഹനാൻ മണ്ഡലത്തിൽ നടപ്പിലാക്കുന്ന ഒപ്പമുണ്ട് എംപി പദ്ധതി പ്രകാരമാണ് കിറ്റുകൾ വിതരണം ചെയ്തത്. കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി.
നെസ്ലെ ഗ്രൂപ്പാണ് പരിപാടിക്ക് ആവശ്യമായ ഭക്ഷ്യ കിറ്റുകൾ നൽകിയത്. ചാലക്കുടി മണ്ഡലത്തിലെ അതി ദാരിദ്ര്യരായ എല്ലാ കുടുംബങ്ങൾക്കും കിറ്റുകൾ നൽകുമെന്ന് ബെന്നി ബെഹന്നാൻ എംപി അറിയിച്ചു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 220 കുടുംബങ്ങൾക്ക് ആദ്യഘട്ടമായി കിറ്റുകൾ വിതരണം ചെയ്തു. എംപി പരിപാടി ഉദ്ഘാടനം ചെയ്തു.