5000 പേർക്ക് ഓണസദ്യയുമായി ട്വന്റി 20
1453228
Saturday, September 14, 2024 4:01 AM IST
കൊച്ചി: ഉത്രാടദിനമായ ഇന്നു 5000 പേർക്കു സൗജന്യ ഓണസദ്യ നൽകുമെന്നു ട്വന്റി 20 പാർട്ടി. അങ്കമാലി, ചാലക്കുടി, കൊടുങ്ങല്ലൂർ, നിയോജക മണ്ഡലങ്ങളിലെ അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ,
പാലിറ്റേറ്റീവ് കെയർ സെന്ററുകൾ, മെന്റലി റിട്ടാർഡഡ് ട്രീറ്റ്മെന്റ് സെന്ററുകൾ, കുഷ്ഠരോഗികൾ തുടങ്ങി 3500 ഓളം ഭക്ഷണം അതത് സ്ഥാപനങ്ങളിലും മറ്റുള്ളവർക്കു കൊരട്ടിയിലെ സണ്ണി ഹാളിലുമാണു സദ്യ ഒരുക്കുക.
പാർട്ടി ഭാരവാഹികളായ ഡോ. വർഗീസ് ജോർജ്. അഡ്വ. സണ്ണി ഡേവീസ് ഗോപുരം, അഡ്വ. ബേബി പോൾ, അഡ്വ. ചാർളി പോൾ എന്നിവർ നേതൃത്വം നൽകും.