കുടിവെള്ളം: മന്ത്രിതല ഇടപെടൽ അനിവാര്യമെന്ന് എംഎൽഎ
1453221
Saturday, September 14, 2024 4:01 AM IST
പെരുമ്പാവൂർ: വെങ്ങോല കുടിവെള്ള പ്രശ്നം പരിഹരിക്കാൻ ജില്ലാ കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ രണ്ടു വകുപ്പുകൾ തമ്മിലുള്ള തർക്കം പരിഹരിക്കാനായില്ലെന്നും മന്ത്രിതലത്തിലുള്ള ഇടപെടൽ അനിവാര്യമായിരിക്കുകയാണെന്നും എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു.
ബി എം ആൻഡ് ബിസി നിലവാരത്തിൽ പൂർത്തിയാക്കിയ റോഡ് വെട്ടിപ്പൊളിക്കുന്നതിന് നിലവിലുള്ള ഗവൺമെന്റ് ഓർഡർ പ്രകാരം സാധിക്കുകയില്ല . മന്ത്രിതലത്തിൽ പ്രത്യേക തീരുമാനമെടുത്താൽ മാത്രമേ പൈപ്പിടൽ പൂർത്തീകരിച്ച് റോഡ് പൂർവസ്ഥിതിയിൽ ആക്കാൻ കഴിയുകയുള്ളൂവെന്ന് ഉന്നതതല യോഗം വിലയിരുത്തി.
വരുന്ന ആഴ്ച രണ്ടു മന്ത്രിമാരുടെയും ജില്ലയിൽ നിന്നുള്ള ജനപ്രതിനിധികളുടെയും ജില്ലാ കളക്ടറുടെയും സംയുക്ത യോഗം വിളിച്ചുചേർക്കുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.