കഞ്ചാവുമായി ആസാം സ്വദേശി പിടിയില്‍
1453214
Saturday, September 14, 2024 3:51 AM IST
മൂവാറ്റുപുഴ: കഞ്ചാവുമായി ആസാം സ്വദേശി മെഹബുര് അല(26)നെ എക്സൈസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പക്കൽനിന്ന് അഞ്ച് ഗ്രാം കഞ്ചാവ് മൂവാറ്റുപുഴ എക്സൈസ് സംഘം കണ്ടെടുത്തു.
ഓണം സ്പെഷല്‍ ഡ്രൈവിന്റെ ഭാഗമായി മൂവാറ്റുപുഴ റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ റോയ് എം. ജേക്കബും സംഘവും പേഴയ്ക്കപ്പിള്ളി പായിപ്രയില്‍ നടത്തിയ പരിശോധനയിലാണ് പ്രതി കുടുങ്ങിയത്.
അസി. എക്സൈസ് ഇന്‍സ്പെക്ടര്‍ എ.ഇ. സിദ്ദിഖ് , പ്രിവന്റീറീവ് ഓഫീസര്‍ ഗ്രേഡ് പി.എസ്. സുനില്‍, കെ.എ. റസാക്ക്, വനിത സിഇഒ കെ.എസ്. ബബീന എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ ജാമ്യത്തില്‍ വിട്ടു.