കേരള കോൺഗ്രസ് കീരംപാറ മണ്ഡലം ഓണാഘോഷം
1453213
Saturday, September 14, 2024 3:51 AM IST
കോതമംഗലം: കേരള കോൺഗ്രസ് കീരംപാറ മണ്ഡലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും സംഘടിപ്പിച്ചു. പഞ്ചായത്തിലെ 13 വാർഡുകളിൽ നിന്നും അർഹരായ കുടുംബങ്ങളെ കണ്ടെത്തിയാണ് പലവ്യഞ്ജനങ്ങൾ അടങ്ങിയ ഓണക്കിറ്റ് സമ്മാനിച്ചത്.
ഓണാഘോഷ പരിപാടികൾ കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് എ.ടി. പൗലോസ് ഉദ്ഘാടനം ചെയ്തു. ഓണക്കിറ്റുകളുടെ വിതരണോദ്ഘാടനം ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ റാണികുട്ടി ജോർജ് നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ജോജി സ്കറിയ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് മാമച്ചൻ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയർമാൻ ജോമി തെക്കേക്കര, കർഷക യൂണിയൻ നിയോജക മണ്ഡലം പ്രസിഡന്റ് ബിജു വെട്ടികുഴ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എൽദോസ് വർഗീസ്, വനിത കോൺഗ്രസ് ജില്ല സെക്രട്ടറി ജെസിമോൾ ജോസ്,
പഞ്ചായത്ത് അംഗം ബേസിൽ ബേബി, വി.ജെ. മത്തായികുഞ്ഞ്, ജോസ് ജോൺ, റോയി ഓടക്കൽ, കെ.പി. ആന്റണി, എ.വി. ജോയി, എം.സി. ചാക്കോ എന്നിവർ പ്രസംഗിച്ചു.