ഇ.കെ. സുരേഷ് വാഴക്കുളം സഹകരണ ബാങ്ക് പ്രസിഡന്റ്
1453206
Saturday, September 14, 2024 3:27 AM IST
മൂവാറ്റുപുഴ: വാഴക്കുളം സഹകരണ ബാങ്ക് 2824 പ്രസിഡന്റായി സിപിഐ യിലെ ഇ.കെ. സുരേഷ് തെരഞ്ഞെടുക്കപ്പെട്ടു. അവിശ്വാസ പ്രമേയത്തിന് ഭരണസമിതിയംഗങ്ങൾ നോട്ടീസ് നൽകിയതിനെ തുടർന്ന് എൽഡിഎഫ് ഭരണസമിതിയിലെ മുൻ പ്രസിഡന്റ് രാജിവച്ചിരുന്നു. ഇതേത്തുടർന്നാണ് ഭരണസമിതി പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തത്.
പതിമൂന്നംഗ ഭരണസമിതിയിലെ ഏഴുപേർ ചേർന്നാണ് അവിശ്വാസത്തിനു നോട്ടീസ് നൽകിയിരുന്നത്. ഇന്നലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് സഹകരണ വകുപ്പ് ഉദ്യോഗസ്ഥർ എത്തിയിരുന്നു.എന്നാൽ അവിശ്വാസ വോട്ടെടുപ്പ് ആവശ്യപ്പെട്ട ഏഴു പേരിൽ രണ്ടുപേർ തെരഞ്ഞെടുപ്പിനു മുമ്പ് തന്നെ ഇ.കെ. സുരേഷിന്റെ പേര് പ്രസിഡന്റ് സ്ഥാനത്തേക്ക് നിർദേശിക്കുകയായിരുന്നു.
ഇതോടെ വോട്ടെടുപ്പിൽ പങ്കെടുക്കാതെ അവിശ്വാസം ആവശ്യപ്പെട്ട മറ്റുള്ള അംഗങ്ങൾ യോഗത്തിൽ നിന്ന് വിട്ടു നിന്നു. മറ്റു പേരുകൾ ആരും നിർദേശിക്കാതെ വന്നതോടെ ഇ.കെ. സുരേഷ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.