വീട്ടൂർ എബനേസർ സ്കൂളിൽ പുലിക്കളി സംഘടിപ്പിച്ചു
1453205
Saturday, September 14, 2024 3:27 AM IST
മൂവാറ്റുപുഴ: ഓണാഘോഷങ്ങളോടനുബന്ധിച്ച് വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിൽ പുലിക്കളി സംഘടിപ്പിച്ചു. പൂക്കളമിട്ടും പായസം വിതരണം ചെയ്തും പുലിക്കളി മേളത്തിനൊപ്പം ചുവടുവച്ചും കുട്ടികൾ ഇക്കൊല്ലത്തെ ഓണം അവിസ്മരണീയമാക്കി.
കവിയും, ഗാനരചയിതാവുമായ ജയകുമാർ ചെങ്ങമനാട് ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഓണസന്ദേശവും പൂക്കള മത്സര വിജയികൾക്കുള്ള സമ്മാന വിതരണവും അദ്ദേഹം നിർവഹിച്ചു.
സ്കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് എസ്. മോഹൻദാസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബിജുകുമാർ, ഹെഡ്മിസ്ട്രസ് ജീമോൾ കെ. ജോർജ്, അക്കാദമിക് കൗൺസിൽ അംഗം എം. സുധീഷ് എന്നിവർ പ്രസംഗിച്ചു .