ലഹരി വില്പന: ആസാം സ്വദേശികള്‍ അറസ്റ്റില്‍
1453197
Saturday, September 14, 2024 3:12 AM IST
കൊച്ചി: ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ലഹരി മരുന്ന് വില്പന നടത്തുന്ന സംഘത്തിലെ കണ്ണികളായ ആസാം സ്വദേശികള്‍ അറസ്റ്റില്‍. ആ സാം മംഗള്‍ദായ് സ്വദേശികളായ അലി അഹമ്മദ്(35), മഹറുള് ഇസ്ലാം(29) എ ന്നിവരെ കൊച്ചി സിറ്റി ഡാന്‍സാഫ് സംഘമാണ് പിടികൂടിയത്. ഇവരുടെ പക്കല്‍ നിന്നും 1.12 കിലോ കഞ്ചാവും, 3.5 ഗ്രാം ബ്രൗണ്‍ ഷുഗറും പിടികൂടി. തൃക്കാക്കര ചെമ്പുമുക്ക് ഭഗത്തുനിന്നാണ് പ്രതികള്‍ അറസ്റ്റിലായത്.
ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ബ്രൗണ്‍ ഷുഗര്‍ അടക്കമുള്ള ലഹരി വസ്തുക്കള്‍ വില്പന നടത്തുന്നവരെക്കുറിച്ച് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഡാന്‍സാഫ് സംഘം പ്രതികളെ നിരീക്ഷിച്ച് വരികയായിരുന്നു. തൊഴിലാളികള്‍ക്ക് ലഹരി എത്തിച്ചു നല്കുന്ന സംഘത്തിലെ പ്രധാനികളാണ് ഇരുവരുമെന്ന് പോലീസ് പറഞ്ഞു.