പു​ട്ട വി​മ​ലാ​ദി​ത്യ സിറ്റി പോലീസ് കമ്മീഷണറായി ചു​മ​ത​ല​യേ​റ്റു
Saturday, September 14, 2024 3:12 AM IST
കൊ​ച്ചി: കൊ​ച്ചി സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റാ​യി പു​ട്ട വി​മ​ലാ​ദി​ത്യ ഇ​ന്ന​ലെ വൈ​കി​ട്ട് നാ​ലോ​ടെ സി​റ്റി പോ​ലീ​സ് ആ​സ്ഥാ​ന​ത്തെ​ത്തി ചു​മ​ത​ല​യേ​റ്റു. സ്ഥാ​ന​മൊ​ഴി​ഞ്ഞ ക​മ്മീ​ഷ​ണ​ര്‍ എ​സ്. ശ്യാ​സു​ന്ദ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സ്വീ​ക​രി​ച്ചു.

സൈ​ബ​ര്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​നൊ​പ്പം ല​ഹ​രി​മ​രു​ന്ന് വ്യാ​പ​നം ഇ​ല്ലാ​താ​ക്കാ​ൻ പ്രാ​ധാ​ന്യം ന​ല്‍​കു​മെ​ന്ന് പു​ട്ട വി​മ​ലാ​ദി​ത്യ പ​റ​ഞ്ഞു.


ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​നു​ള്ള ട്രാ​ഫി​ക് പ​രി​ഷ്‌​കാ​ര​ങ്ങ​ള്‍ ന​ട​പ്പാ​ക്കും. നി​ല​വി​ല്‍ സി​റ്റി പോ​ലീ​സ് തു​ട​ര്‍​ന്നു​വ​ന്ന പ​ദ്ധ​തി​ക​ള്‍ മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ന്‍ ശ്ര​മി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.