രാജഗിരി കോളജിൽ അടൽ എഫ്ടിപി സമാപിച്ചു
1452951
Friday, September 13, 2024 3:49 AM IST
കാക്കനാട്: രാജഗിരി കോളജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസസിലെ മാനേജ്മെന്റ് വിഭാഗം എഐസിറ്റിഇ അടൽ (എടിഎഎൽ) എഫ്ഡിപി സമാപിച്ചു.
പൂനെ ഐസറിലെ അധ്യാപകനായ ഡോ. ബിജോയ് കെ. തോമസ്, ബിറ്റ്സ് പിലാനിയിലെ അധ്യാപകനായ ഡോ. ശങ്കർ ഗണേഷ് തുടങ്ങി മാനേജ്മെന്റ് വിദ്യാഭ്യാസ രംഗത്തെ ശ്രദ്ധേയരായ വ്യക്തികൾ എഫ്ഡിപിയുടെ ഭാഗമായി.
"ട്രാൻസിഷനിംഗ് ടു സെർക്കുലാരിറ്റി: എഡ്യുക്കേറ്റിംഗ് ഫോർ എ സസ്റ്റെയ്നബിൾ ഫ്യൂച്ചർ' എന്ന വിഷയത്തിൽ സംഘടിപ്പിച്ച എഫ്ഡിപിയുടെ ഭാഗമായി സിയാൽ സന്ദർശിച്ചു.
കോളജ് ഡയറക്ടർ റവ. ഡോ.മാത്യു വട്ടത്തറ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ അസോസിയേറ്റ് ഡയറക്ടർ ഫാ. അജീഷ് പുതുശേരി, പ്രിൻസിപ്പൽ ഡോ. ലാലി മാത്യു, വകുപ്പധ്യക്ഷ മേഘ മോഹൻ, ഫാക്കൽറ്റി കോ ഓർഡിനേറ്റർ ഇന്ദു ജി. കൃഷ്ണൻ എന്നിവർ സംസാരിച്ചു.