പെരുമ്പാവൂർ : 2024 ഡിസംബർ 15 ന് നടക്കുന്ന ആശ്രമം ജോഗേഴ്സ് - എംബിഎം റൺ പെരുമ്പാവൂർ സീസൺ-2 അനൗൺസ്മെന്റ് റൺ പെരുമ്പാവൂർ നഗരസഭാ ചെയർമാൻ പോൾ പാത്തിക്കൽ ഫ്ലാഗ് ഓഫ് ചെയ്തു.
100 ഓളം ആശ്രമം ക്ലബ് അംഗങ്ങൾ വിളംബരയോട്ടത്തിൽ പങ്കെടുത്തു. ക്ലബ്ബ് പ്രസിഡന്റ് ഇ.പി. ഷമീർ, സെക്രട്ടറി ബാലസുബ്രഹ്മണ്യൻ, ട്രഷറർ ഷാമോൻ, ജോയിന്റ് സെക്രട്ടറിമാരായ നൗഫൽ, ഹനീഫ വൈസ് പ്രസിഡന്റും റൺ കോ ഓർഡിനേറ്ററുമായ മുഹമ്മദ് സാബിർ എന്നിവർ സംസാരിച്ചു.