അം​ബി​കാ​പു​രം പ​ള്ളി​യി​ല്‍ തി​രു​നാ​ള്‍
Tuesday, September 10, 2024 3:47 AM IST
കൊ​ച്ചി: പെ​രു​മാ​നൂ​ര്‍ അം​ബി​കാ​പു​രം പ​ള്ളി​യി​ല്‍ പ​രി​ശു​ദ്ധ വ്യാ​കു​ല മാ​താ​വി​ന്‍റെ കൊ​മ്പ്രേ​ര്യ തി​രു​നാ​ളി​ന് നാ​ളെ വൈ​കി​ട്ട് 5.30 ന് ​ആ​ര്‍​ച്ച്ബി​ഷ​പ് ഡോ. ​ഫ്രാ​ന്‍​സി​സ് ക​ല്ല​റ​ക്ക​ല്‍ കൊ​ടി​യേ​റ്റും. തു​ട​ര്‍​ന്ന് മാ​വേ​ലി​ക്ക​ര ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ര്‍ ഇ​ഗ്‌​നാ​ത്തി​യോ​സി​ന്‍റെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ല്‍ ദി​വ്യ​ബ​ലി. ഫാ. ​യേ​ശു​ദാ​സ് പ​ഴ​മ്പി​ള്ളി വ​ച​ന​സ​ന്ദേ​ശം ന​ല്‍​കും.


14 ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​നു​ള്ള ദി​വ്യ​ബ​ലി​ക്ക് വ​രാ​പ്പു​ഴ അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ന്‍ റ​വ.​ഡോ. ആ​ന്‍റ​ണി വാ​ലു​ങ്ക​ല്‍ മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. ഫാ. ​വി​ന്‍​സ​ന്‍റ് വാ​ര്യ​ത്ത് വ​ച​ന​സ​ന്ദേ​ശം ന​ല്‍​കും. 15 ന് ​തി​രു​നാ​ള്‍ സ​മാ​പി​ക്കും.