ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികന് മരിച്ചു
1452116
Tuesday, September 10, 2024 3:32 AM IST
കൊച്ചി: ടിപ്പര്‍ ലോറിക്കടിയില്‍പ്പെട്ട് ബൈക്ക് യാത്രികന് മരിച്ചു. തമ്മനം ശാന്തിപുരം റോഡ് ആലുങ്കല്‍ പറമ്പില്‍ സുധി (44) ആണ് മരിച്ചത്. ഇന്നലെ രാവിലെ ഒമ്പതോടെ തമ്മനം പുല്ലേപ്പടി റോഡില്‍ കതൃക്കടവിന് സമീപമാണ് അപകടമുണ്ടായത്.
വെല്‍ഡിംഗ് തൊഴിലാളിയായ സുധി രാവിലെ ജോലിക്ക് പോകവെ ടിപ്പര്‍ ലോറിയെ മറികടക്കുന്നതിനിടയില്‍ ബൈക്ക് തെന്നി ലോറിക്കടിയിലേക്ക് വീഴുകയായിരുന്നുവെന്ന് എറണാകുളം നോര്‍ത്ത് പോലീസ് പറഞ്ഞു. ലോറിയുടെ പിന്‍ചക്രം തലയിലൂടെ കയറിയിറങ്ങിയ സുധിയെ ഗാന്ധി നഗര്‍ അഗ്നിരക്ഷാസേന ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സംസ്കാരം നടത്തി.
അച്ഛന് : പരേതനായ മണി. അമ്മ : തങ്കമ്മ. അശ്വതിയാണ് ഭാര്യ. മക്കള്‍: വിദ്യാര്‍ഥികളായ ശ്രീഹരി, സൗരവ് എന്നിവർ മക്കളാണ്. ലോറി ഡ്രൈവര്‍ കൂനമ്മാവ് സ്വദേശി എന്‍.ആര്.സുകുവിനെതിരെ പോലീസ് കേസെടുത്തു.