കൊ​ച്ചി: സ്വ​കാ​ര്യ ബ​സി​ല്‍ 19 കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​ക്ക് നേ​രെ ലൈം​ഗി​കാ​തി​ക്രം കാ​ട്ടി​യ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. പ​ള്ളി​ക്ക​ര പെ​രി​ങ്ങോ​ല കു​മാ​ര​പു​രം സ്വ​ദേ​ശി ക​മാ​ലി​നെ​യാ​ണ് സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഫോ​ര്‍​ട്ട്‌​കൊ​ച്ചി-​ആ​ലു​വ റൂ​ട്ടി​ലോ​ടു​ന്ന ബ​സി​ലാ​ണ് സം​ഭ​വം. പെ​ണ്‍​കു​ട്ടി ബ​ഹ​ളം വ​ച്ച​തോ​ടെ ബ​സ് ജീ​വ​ന​ക്കാ​രും യാ​ത്ര​ക്കാ​രും ഇ​യാ​ളെ പി​ടി​കൂ​ടി പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ക്കു​ക​യാ​യി​രു​ന്നു. ക​ട​യി​രി​പ്പ് സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​ണ്.