ദുരിതാശ്വാസ നിധിയിലേക്ക് കെആര്ജെഎ 29 ലക്ഷം നല്കി
1451937
Monday, September 9, 2024 7:47 AM IST
കൊച്ചി: കേരള റിട്ടയേഡ് ജഡ്ജസ് അസോസിയേഷന് (കെആര്ജെഎ) മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേക്ക് 29,16,001 രൂപ സംഭാവന നല്കി. കെആര്ജെഎ പ്രസിഡന്റ് പി.കെ. ലക്ഷ്മണന്, ജനറല്‍ സെക്രട്ടറി ഇ. ബൈജു, ട്രഷറര്‍ പി.എസ്. ജോസഫ്, സെക്രട്ടറി കെ.എസ്. ശരത്ചന്ദ്രന്, ഭരണസമിതി അംഗം കെ. ശശിധരന് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറിയത്.