പിറവത്ത് ഇന്ന് അത്തച്ചമയ ഘോഷയാത്ര
1451023
Friday, September 6, 2024 4:13 AM IST
പിറവം: നഗരസഭയുടെ നേതൃത്വത്തിൽ നടക്കുന്ന അത്തച്ചമയ സായാഹ്ന ഘോഷയാത്ര ഇന്ന് വൈകുന്നേരം നാലിന് സെന്റ് ജോസഫ് ഗ്രൗണ്ടിൽ നിന്നും ആരംഭിക്കും. അനൂപ് ജേക്കബ് എഎൽഎ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആർഭാട രഹിതമായ അത്തച്ചമയ ഘോഷയാത്രയാണ് സംഘടിപ്പിച്ചിട്ടുള്ളത്.
ഘോഷയാത്രയ്ക്ക് പിറവം നഗരസഭാ ചെയർപേഴ്സൺ ജൂലി സാബു, ഡെപ്യൂട്ടി ചെയർമാൻ കെ. പി. സലിം തുടങ്ങിയവർ നേതൃത്വം നൽകും. നഗരസഭാ കവാടത്തിൽഎത്തിചേരുന്ന ഘോഷയാത്രയ്ക്ക് ശേഷം അത്തപതാക ചെയർപേഴ്സൺ ഉയർത്തും.