അങ്കമാലി: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സീനിയര്‍ നീന്തല്‍ മത്സരത്തില്‍ അങ്കമാലി വിശ്വജോതി സ്കൂളിന് മികച്ച നേട്ടം. ജില്ലയെ പ്രതിനിധീകരിച്ച് സ്കൂളിലെ 11 കുട്ടികളാണ് പങ്കെടുത്തത്. ഒരു സ്വര്‍ണവും ആറ് വെള്ളിയും എട്ട് വെങ്കല മെഡലുകളും കുട്ടികള്‍ നീന്തി നേടി.
മെഡല്‍ ജേതാക്കളെയും പരിശീലകന് അനില്‍ കുമാറിനെയും സ്കൂള്‍ മാനേജ്മെന്റ് അഭിനന്ദിച്ചു.