കോട്ടപ്പറമ്പ് പള്ളിയിൽ തിരുനാളിന് കൊടിയേറി
1451007
Friday, September 6, 2024 3:56 AM IST
ചേരാനല്ലൂർ: കോട്ടപ്പറമ്പ് സെന്റ് മേരീസ് പള്ളിയിൽ പരിശുദ്ധ അമലോത്ഭവ മാതാവിന്റെ തിരുനാളിന് എറണാകുളം കത്തീഡ്രൽ ബസിലിക്ക വികാരി ഫാ. വർഗീസ് മണവാളൻ കൊടിയേറ്റി. ആഘോഷമായ ദിവ്യബലിക്ക് ഫാ. പോൾ മൊറേലി മുഖ്യകാർമികത്വം വഹിച്ചു.
ഇന്നു വൈകുന്നേരം 5.30ന് ദിവ്യബലിക്ക് ആർച്ച്ബിഷപ് ഡോ. ഫ്രാൻസീസ് കല്ലറയ്ക്കൽ മുഖ്യകാർമികനാകും. രാത്രി എട്ടിന് നാടകം. നാളെ രാവിലെ എട്ടിനു കിരീടം എഴുന്നള്ളിക്കൽ. നാലിന് ജപമാല, നേർച്ചപ്പായസം വെഞ്ചരിപ്പ്, ഫാ. ഇഗ്നേഷ്യസ് പയ്യപ്പള്ളിയുടെ കാർമികത്വത്തിൽ ദിവ്യബലി, പ്രസംഗം, പ്രദക്ഷിണം.
ഞായറാഴ്ച രാവിലെ ഒന്പതിനു തിരുനാൾ ദിവ്യബലിക്ക് ഫാ. വിപിൻ കുരിശുതറ മുഖ്യകാർമികത്വം വഹിക്കും. പ്രസംഗം, പ്രദക്ഷിണം എന്നിവയുമുണ്ടാകും. പള്ളിയുടെ ശതാബ്ദി ആഘോഷങ്ങൾക്ക് എട്ടിനു തുടക്കം കുറിക്കും.
വികാരി ഫാ. ഡേവിസ് മാടവന, കൈകാരന്മാരായ സാജു ചക്യാത്ത്, ഷിനിൽ ഊരകത്ത്, പ്രസുദേന്തിമാരായ ചക്യത്ത് മാറ്റിൻ മാത്യു, ജിം പോൾ വർഗീസ്, ഡോ. അഥീന വിൻസന്റ്, എമലീൻ ടോണി എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാൾ ആഘോഷങ്ങൾ.