ഭവന പുനരുദ്ധാരണം: 1.10 കോടിയുടെ സഹായവുമായി അങ്കമാലി നഗരസഭ
1451006
Friday, September 6, 2024 3:56 AM IST
അങ്കമാലി: നഗരസഭയുടെ ഭവന പുനരുദ്ധാരണ പദ്ധതി പ്രകാരം 105 കുടുംബങ്ങള്‍ക്കായി ഒരു കോടി 10 ലക്ഷം രൂപയുടെ സാമ്പത്തിക സഹായം വിതരണം ചെയ്തു. സര്‍ക്കാരില്‍ നിന്നും വിവിധ ഭവന നിര്‍മാണ പദ്ധതികള്‍ പ്രകാരം സാമ്പത്തിക സഹായം ലഭിച്ചിട്ടും വ്യത്യസ്ത കാരണങ്ങളാല്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്ക് സ്വന്തമായൊരു ഭവനം യാഥാര്‍ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് നഗരസഭ ഭവന പുനരുദ്ധാരണ പദ്ധതി നടപ്പാക്കുന്നത്.
കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലായി രണ്ടു കോടി 25 ലക്ഷം രൂപയാണ് നഗരസഭയുടെ തനത് ഫണ്ടില്‍ നിന്നും ഈ പദ്ധതി പ്രകാരം വിതരണം ചെയ്തത്. നഗരസഭാധ്യക്ഷന്‍ മാത്യു തോമസ് വിതരണോദ്ഘാടനം നിര്‍വഹിച്ചു.
ഉപാധ്യക്ഷ സിനി മനോജ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ ടി.വൈ.ഏല്യാസ്, ജാന്‍സി അരീയ്ക്കല്‍, ലക്സി ജോയ്, ജിത ഷിജോയ്, ജില്ലാ ആസൂത്രണ സമിതി അംഗം റീത്ത പോള്‍, ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എ.വി.രഘു, നഗരസഭ സെക്രട്ടറി ജെയിന് വര്‍ഗീസ് പാത്താടന്‍,
കൗണ്‍സിലര്‍മാരായ ബാസ്റ്റിന് ഡി.പാറയ്ക്കല്‍, റോസിലി തോമസ്, ലിസി പോളി, ലില്ലി ജോയ്, പി.എന്‍.ജോഷി, അജിത ഷിജോ, രജനി ശിവദാസന്‍, ക്ലീന്‍ സിറ്റി മാനേജര്‍ ആര്.അനില്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രകാശ് സക്കറിയ, കില റിസോഴ്സ് പി.ശശി എന്നിവര്‍ പ്രസംഗിച്ചു.