കന്യകാമറിയത്തിന്റെ ജനനത്തിരുനാളിനൊരുങ്ങി തോപ്പില്‍ മേരി ക്വീന്‍ പള്ളി
1451005
Friday, September 6, 2024 3:56 AM IST
കൊച്ചി: തോപ്പില്‍ മേരി ക്വീന്‍ പള്ളിയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ജനനത്തിരുനാളിന് ഇന്നു കൊടിയേറും. വൈകുന്നേരം അഞ്ചിന് എറണാകുളം- അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്കോ പുത്തൂര്‍ കൊടിയേറ്റ് നിര്‍വഹിക്കുമെന്നു വികാരി ഫാ. സൈമൺ പള്ളുപ്പേട്ട അറിയിച്ചു.
തുടർന്നു മാർ പുത്തൂരിന്റെ കാർമികത്വത്തിൽ ദിവ്യബലി, സന്ദേശം, സ്നേഹവിരുന്ന്, കൊച്ചിന് റോസറി അവതരിപ്പിക്കുന്ന മെഗാഷോ എന്നിവയുണ്ടാകും. നാളെ രാവിലെ 6.15ന് ദിവ്യബലി. വൈകുന്നേരം 4.30 ന് ജപമാല. അഞ്ചിന് രൂപം വെഞ്ചരിപ്പ്.
തുടര്‍ന്ന് ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് ഫാ.ആല്ഫിന് മണവാളന് കാര്‍മികത്വം വഹിക്കും. ഫാ. മാത്യു മാന്തുരുത്തില്‍ സന്ദേശം നല്‍കും. തുടര്‍ന്ന് കെന്നഡിമുക്ക് ഭാഗത്തേക്ക് പ്രദക്ഷിണം.
തിരുനാള്‍ ദിനമായ എട്ടിനു രാവിലെ ഏഴിന് ഫാ. ജെന്സന് വാരിയത്തിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന. വൈകുന്നേരം 4.30ന് ജപമാല. തുടര്‍ന്ന് ആഘോഷമായ തിരുനാള്‍ ദിവ്യബലിക്ക് ഫാ.ആന്റണി മാങ്കുറിയില്‍ കാര്‍മികത്വം വഹിക്കും.
ഫാ. ജിസ്മോന് അരംപിള്ളി സന്ദേശം നല്‍കും. തുടര്‍ന്ന് തോപ്പില്‍ ഭാഗത്തേക്ക് പ്രദക്ഷിണവും കരിമരുന്ന് പ്രയോഗവും ഉണ്ടാകും.