എംസിഎ അക്കാദമിക വര്‍ഷത്തിന് തുടക്കം
1450743
Thursday, September 5, 2024 4:10 AM IST
മൂവാറ്റുപുഴ: നിര്‍മല കോളജില്‍ എംസിഎ അക്കാദമിക വര്‍ഷത്തിന് തുടക്കം. എംസിഎ 2024-26 വര്‍ഷ ബാച്ചിന്റെയും പുതുതായി ആരംഭിച്ച അഞ്ച് വര്‍ഷ ഇന്റഗ്രേറ്റഡ് എംസിഎ പ്രോഗ്രാമുകളുടെയും അക്കാദമിക വര്ഷാരംഭത്തിനാണ് തുടക്കമിട്ടത്.
കോളജ് എംസിഎ ഓഡിറ്റോറിയത്തില്‍ കോതമംഗലം രൂപത വികാരി ജനറാളും കോളജ് മാനേജറുമായ റവ. ഡോ. പയസ് മലേക്കണ്ടത്തില്‍ ഉദ്ഘാടനം ചെയ്തു. കോളജ് പ്രിന്‍സിപ്പല്‍ ഫാ. ജസ്റ്റിന് കെ. കുര്യാക്കോസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
പൂഞ്ഞാര്‍ കോളജ് ഓഫ് എൻജിനിയറിംഗ് പ്രിന്‍സിപ്പല്‍ എം.വി. രാജേഷ് നവാഗതരായ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഉന്നത വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട് ക്ലാസ് നയിച്ചു. കോളജ് ബര്‍സാര്‍ ഫാ. പോള്‍ കളത്തൂര്‍,
എംസിഎ അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജോസ് പുല്ലോപ്പിള്ളില്‍, കോളജ് ഓട്ടോണോമസ് ഡയറക്ടര്‍ പ്രഫ. കെ.വി. തോമസ്, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ഷെറി ഒ. പണിക്കര്‍ എന്നിവര്‍ പ്രസംഗിച്ചു.