കൊ​ച്ചി: ആ​ലു​വ-​പെ​രു​മ്പാ​വൂ​ര്‍ ദേ​ശ​സാ​ല്‍​കൃ​ത റോ​ഡി​ലെ കു​ഴി​ക​ള്‍ എ​ത്ര​യും പെ​ട്ടെ​ന്ന് അ​ട​യ്ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. ചാ​ല​ക്ക​ല്‍ പ​ക​ലോ​മ​റ്റം മു​ത​ല്‍ തോ​ട്ടു​മു​ഖം ജം​ഗ്ഷ​ന്‍ വ​രെ​യു​ള്ള 4.6 കി.​മീ​റ്റ​ര്‍ ദൂ​രം റോ​ഡി​ല്‍ നി​റ​യെ കു​ഴി​ക​ളാ​ണെ​ന്ന് കാ​ണി​ച്ച് കു​ട്ട​മ​ശേ​രി ജ​ന​കീ​യ​റോ​ഡ് സു​ര​ക്ഷാ സ​മി​തി​ക്ക് വേ​ണ്ടി സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ മ​രി​യ അ​ബു ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

21ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. കു​ട്ട​മ​ശേ​രി​യി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള ജ​ന​കീ​യ റോ​ഡ് സു​ര​ക്ഷാ സ​മി​തി ആ​ലു​വ പെ​രു​മ്പാ​വൂ​ര്‍ റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ​യ്ക്കെ​തി​രെ ജ​ന​കീ​യ ജാ​ഥ, ഏ​ക​ദി​ന ഉ​പ​വാ​സം, ജ​ന​കീ​യ സ​മ​ര​ങ്ങ​ൾ എ​ന്നി​വ ഇ​തി​നോ​ട​കം ന​ട​ത്തി​ക്ക​ഴി​ഞ്ഞു. എ​ന്നി​ട്ടും യാ​തൊ​രു പ​രി​ഹാ​രം കാ​ണാ​താ​യ​തോ​ടെ​യാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.