മോഷണം തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു
1445087
Thursday, August 15, 2024 8:16 AM IST
കൊച്ചി: സുഹൃത്തിന്റെ പണം മോഷ്ടിച്ചത്, തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കണ്ണൂര്‍ സ്വദേശിയായ 64 കാരനാണ് കുത്തേറ്റത്. കഴിഞ്ഞ 12 ന് ഉച്ചയ്ക്ക് മൂന്നിന് എറണാകുളം ലിസി ആശുപത്രിക്ക് സമീപത്തെ കെട്ടിടത്തിലായിരുന്നു സംഭവം .
കണ്ണൂര്‍ സ്വദേശിയുടെ ഇടതു തുടയിലും വലതു കൈപ്പത്തിയിലും പല തവണ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ മുറിയില്‍ നിന്ന് 14,000 രൂപ വില വരുന്ന മൊബൈല്‍ ഫോണുമായി പ്രതി രക്ഷപ്പെട്ടു. പ്രതിയെ കണ്ടെത്തുന്നതിനായി എറണാകുളം നോര്‍ത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.