ഹരിതകർമസേനാംഗങ്ങളുടെ പരിശീലനം സമാപിച്ചു
1445077
Thursday, August 15, 2024 8:16 AM IST
തൃപ്പൂണിത്തുറ: കുടുംബശ്രീ ജില്ലാ മിഷൻ, ഹരിതസഹായ സ്ഥാപനമായ സഹൃദയ ടെക്കിന്റെ നേതൃത്വത്തിൽ ഹരിതകർമ സേനാംഗങ്ങൾക്കായി നടത്തിയ ത്രിദിന പരിശീലന പരിപാടി സമാപിച്ചു.
പരിശീലനം വിജയകരമായി പൂർത്തിയാക്കിയ ഉദയംപേരൂർ പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങൾക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. സഹൃദയ ടെക്ക് ഡയറക്ടർ ഫാ. ജോസ് കൊളുത്തുവെള്ളിലിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് സജിത മുരളി ഉദ്ഘാടനം ചെയ്തു. വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ശീതള, ഹരിതമിത്രം പ്രോജക്ട് കോ-ഓർഡിനേറ്റർ പി. വിഖ്യാത്, സഹൃദയ ടെക്ക് മാനേജർ ജീസ് പി. പോൾ എന്നിവർ പ്രസംഗിച്ചു.