ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് ലോഗോ പ്രകാശനം
1445066
Thursday, August 15, 2024 8:15 AM IST
വാഴക്കുളം: സംസ്ഥാന യൂത്ത് ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് ലോഗോ പ്രകാശനം നടത്തി. കേരള ബാസ്ക്കറ്റ്ബോൾ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഇടുക്കി ജില്ലാ ബാസ്ക്കറ്റ്ബോൾ അസോസിയേഷൻ വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂളുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന 40-ാമത് സംസ്ഥാന യൂത്ത് ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിന്റെ ലോഗോയാണ് പ്രകാശിപ്പിച്ചത്. വാഴക്കുളം കാർമൽ സ്കൂളിൽ സ്കൂൾ ഡയറക്ടർ റവ.ഡോ. സിജൻ പോൾ ഊന്നുകല്ലേൽ, പ്രിൻസിപ്പൽ ഫാ.ജോൺസൺ വെട്ടിക്കുഴിയിൽ എന്നിവർ ചേർന്ന് പ്രകാശനം നിർവഹിച്ചു.
24 മുതൽ 28 വരെ വാഴക്കുളം കാർമൽ സിഎംഐ പബ്ലിക് സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. 14 ജില്ലകളിലെ 16 വയസിൽ താഴെയുള്ള ജില്ലാ ടീമുകൾ സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കും. വിവിധ ജില്ലകളിൽ നിന്നുള്ള ദേശീയ, അന്തർദേശീയ താരങ്ങൾ പങ്കെടുക്കുന്ന ചാമ്പ്യൻഷിപ്പിലെ മികവിന്റെ അടിസ്ഥാനത്തിലാണ് കൊൽക്കത്തയിൽ നടക്കുന്ന ദേശീയ യൂത്ത് ബാസ്ക്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിനുള്ള സംസ്ഥാന ടീമിനെ തെരഞ്ഞെടുക്കുന്നത്.