ഷിവാഗോ തോമസ് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്മാൻ
1445063
Thursday, August 15, 2024 8:15 AM IST
മൂവാറ്റുപുഴ: ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്‍മാനായി എല്‍ഡിഎഫിലെ ഷിവാഗോ തോമസ് തെരഞ്ഞെടുക്കപ്പെട്ടു. ഇടതുപക്ഷ ധാരണ പ്രകാരം ബെസ്റ്റിന് ചേറ്റൂര്‍ രാജിവച്ച ഒഴിവിലേക്ക് നടന്ന തെരഞ്ഞെടുപ്പിലാണ് ആയവന ഡിവിഷന് അംഗം സിപിഐയിലെ ഷിവാഗോ തോമസ് തെരഞ്ഞെടുക്കപ്പെട്ടത്.
ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി ചെയര്മാന് ഭരണത്തിലെ ധാരണപ്രകാരം ആദ്യ ഒന്നരവര്‍ഷം സിപിഎമ്മിന്റെ പായിപ്ര ഡിവിഷന് അംഗമായ റിയാസ് ഖാനും തുടര്‍ന്നുള്ള ഒരുവര്‍ഷം ജനാതിപത്യ കേരള കോണ്‍ഗ്രസിന്റെ ആരക്കുഴ ഡിവിഷന് അംഗം ബെസ്റ്റിന് ചേറ്റൂരും ബാക്കിയുള്ള ഒന്നര വര്‍ഷം ഷിവാഗോ തോമസിനുമെന്നായിരുന്നു ധാരണ. മൂന്ന് അംഗങ്ങളുള്ള സ്ഥിരംസമിതിയിൽ ഇടതുപക്ഷത്തിന് രണ്ടും യുഡിഎഫിന് ഒരംഗവുമാണുള്ളത്. ആര്‍ഡിഒ പി.എന്‍. അനി വരണാധികാരിയായിരുന്നു.