ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സാധ്യതകള്‍: ഫിസാറ്റില്‍ ശില്പശാല തുടങ്ങി
1444799
Wednesday, August 14, 2024 4:23 AM IST
അങ്കമാലി: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നൂതന സാധ്യതകള്‍ തേടി അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിംഗ് കോളജില്‍ അധ്യാപകര്‍ക്കായി സംഘടിപ്പിച്ച ശില്പശാലയ്ക്ക് തുടക്കമായി.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസുമായി സഹകരിച്ചാണ് പരിപാടി ഒരുക്കിയത്.
ആറു ദിവസങ്ങളിലായി നടക്കുന്ന ശില്പശാലയില് ടിസിഎസ് ഡെലിവറി മാനേജര്‍ ജേക്കബ് തോമസ്, ടിസിഎസ് ടെക്നിക്കല്‍ ട്രെയ്നര്‍ അശ്വിന് ജോയ്, ഐടി അനലിസ്റ്റ് എബ്രഹാം റോയ്, അധ്യാപകനായ ഡോ. എ.നിഷാദ്, എന്റര്‍പ്രൈസ് ആര്‍ക്കിടെക്ട് എം.എ. രാജീവ് തുടങ്ങി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ പ്രമുഖര്‍ ക്ലാസുകള്‍ നയിക്കും.
ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് സോഷ്യല്‍ ഇന്നോവേഷന്‍ ആര്‍ക്കിടെക്ടും സോഷ്യല്‍ ഇംപാക്ട് ലീഡറുമായ റോബിന് ടോമി ശില്പശാല ഉദ്ഘാടനം ചെയ്തു. ഫിസാറ്റ് ചെയര്മാന് പി.ആര്. ഷിമിത്ത് അധ്യക്ഷത വഹിച്ചു.
പ്രിന്‍സിപ്പല്‍ ഡോ. ജേക്കബ് തോമസ്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. പി.ആര്. മിനി, ടിസിഎസ് റീജിയണ്‍ മേധാവി അഷിത മേനോന്, ഡീന്‍ ഡോ. ജി. ഉണ്ണികര്‍ത്ത, എംസിഎ വിഭാഗം എച്ച്ഒഡി ഡോ. ദീപ മേരി മാത്യൂസ്, പ്രോഗ്രാം കോ ഓര്‍ഡിനേറ്റര്‍മാരായ സെനു അബി, ഡോ.കെ.യു. ഷഹാന, എന്നിവര്‍ സംപ്രസംഗിച്ചു. ഫിസാറ്റ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് വിഭാഗം നേതൃത്വം നല്കുന്ന ശില്പശാല 19 നു സമാപിക്കും.