അ​ങ്ക​മാ​ലി: ന​ഗ​ര​സ​ഭ 11-ാം വാ​ര്‍​ഡി​ല്‍ വേ​ങ്ങൂ​ര്‍ സൗ​ത്ത് നാ​യ​ര​ങ്ങാ​ടി ജം​ഗ്ഷ​നി​ല്‍ സ്ഥാ​പി​ച്ച മി​നി​മാ​സ്റ്റ് ലൈ​റ്റി​ന്‍റെ സ്വി​ച്ച് ഓ​ണ്‍ ക​ര്‍​മം റോ​ജി എം.​ ജോ​ണ്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ന്‍ മാ​ത്യു തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം​സി റോ​ഡി​ല്‍ വേ​ങ്ങൂ​രി​ല്‍ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ച ബ്ലി​ങ്ക​ര്‍ ലൈ​റ്റി​ന്‍റെ ഉ​ദ്ഘാ​ട​ന​വും അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ച്ചു. വാ​ര്‍​ഡ് മെ​മ്പ​ര്‍ ലേ​ഖ മ​ധു, കൗ​ണ്‍​സി​ല​ര്‍ സാ​ജു നെ​ടു​ങ്ങാ​ട​ന്‍, സ്വ​പ്ന ന​ഗ​ര്‍ റെ​സി​ഡ​ന്റ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്റ് പി.​ഐ.​ബോ​സ്, സ​മാ​ജം ന​ഗ​ര്‍ റ​സി​ഡ​ന്റ്‌​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്റ് ജോ​ര്‍​ജ് ചി​റ്റി​ന​പ്പി​ള്ളി, വേ​ങ്ങൂ​ര്‍ ഈ​സ്റ്റ് റ​സി​ഡ​ന്‍റ്​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് റോ​ബി​ന്‍ അ​റ​യ്ക്ക​ല്‍, സ​ഹ​ക​ര​ണ ന​ഗ​ര്‍ റ​സി​ഡ​ന്‍റ്​സ് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സെ​ലീ​ന ദേ​വ​സി, വാ​ര്‍​ഡ് വി​ക​സ​ന സ​മി​തി​യം​ഗം കെ.​ആ​ര്‍. ഷാ​ജി, കെ.​പി.​സു​ജാ​ത​ന്‍, ഷി​ബു ജോ​ര്‍​ജ്, ജി​ബി അ​രീ​യ്ക്ക​ല്‍ സി.​ഡി. സാ​ജു, എ​സ്.​കെ.​ മ​ധു, ഗോ​പി​നാ​ഥ​ന്‍ നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്നു​ള്ള തു​ക വി​നി​യോ​ഗി​ച്ചാ​ണ് ലൈ​റ്റ് സ്ഥാ​പി​ച്ച​ത്.