വയനാടിനെ സഹായിക്കാൻ ബിരിയാണി ചലഞ്ച്
1444788
Wednesday, August 14, 2024 3:48 AM IST
വാഴക്കുളം: വയനാട്ടിൽ പ്രകൃതിദുരന്തത്തിനിരയായവർക്ക് സഹായഹസ്തമാകാൻ യൂത്ത് കോണ്ഗ്രസ് മഞ്ഞള്ളൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിരിയാണി ചലഞ്ച് നടത്തി. മഞ്ഞള്ളൂർ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് ജോസ് പെരുന്പിള്ളിക്കുന്നേൽ ഉദ്ഘാടനം ചെയ്തു.
യൂത്ത് കോണ്ഗ്രസ് മഞ്ഞള്ളൂർ മണ്ഡലം പ്രസിഡന്റ് ടിന്റോ ജോസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോണ്ഗ്രസ് മുൻ നിയോജക മണ്ഡലം പ്രസിഡന്റ് സമീർ കോണിക്കൽ, യൂത്ത് കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജിന്റെ ടോമി, പഞ്ചായത്ത് പ്രസിഡന്റ് ആൻസി ജോസ്, വൈസ് പ്രസിഡന്റ് ടോമി തന്നിട്ടാമാക്കൽ, കോണ്ഗ്രസ് മണ്ഡലം പ്രസിഡന്റ് സാന്റോസ് മാത്യു, വി.എം സൈനുദ്ദീൻ, എം.ജി ഷാജി, ജിമ്മി തോമസ്, സച്ചിൻ ഷാജി, റോബിൻ ജോസ് തുടങ്ങിയവർ നേതൃത്വം നൽകി. ബിരിയാണി ചലഞ്ചിലൂടെ ലഭിച്ച രണ്ടു ലക്ഷം വയനാട്ടിലെ ദുരിതബാധിതരുടെ പുനരധിവാസത്തിനായി കൈമാറും.
ലോട്ടറി കച്ചവടക്കാരും
മൂവാറ്റുപുഴ: വയനാട് ദുരന്ത ബാധിതരെ സഹായിക്കുന്നതിന്റെ ഭാഗമായി ലോട്ടറി ഏജന്റ്സ് സെല്ലേഴ്സ് ആൻഡ് സ്റ്റാഫ് യൂണിയൻ മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 20 ചാക്ക് ഉപയോഗശൂന്യമായ ലോട്ടറി ടിക്കറ്റുകളും മറ്റ് ആക്രി സാധനങ്ങളും ശേഖരിച്ചു സ്ക്രാപ് ചലഞ്ചിൽ പങ്കാളിയായി. വയനാട് 25 വീടുകൾ നിർമിച്ചു നൽകുന്ന ഡിവൈഎഫ്ഐയുടെ സ്ക്രാപ് ചലഞ്ചിലേക്ക് ഇവ കൈമാറി.
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് അനീഷ് എം. മാത്യു ലോട്ടറി ഏരിയ സെക്രട്ടറി എം.എ. അരുണിൽ നിന്നും ഏറ്റുവാങ്ങി. ലോട്ടറി യൂണിയൻ ഏരിയ പ്രസിഡന്റ് ആർ. രാകേഷ്, യൂണിയൻ ഏരിയ കമ്മിറ്റി അംഗങ്ങളായ സുബ്രഹ്മണ്യൻ, കെ.എച്ച്. അൻസാർ, ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ഫെബിൻ പി. മൂസ, മേഖല സെക്രട്ടറി എം.വി. ശ്രീജിത്ത്, അഖിൽ എന്നിവർ പങ്കെടുത്തു.